ഹമാസ് മോചിപ്പിച്ച റഷ്യൻ ബന്ദികളുമായി വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തിയപ്പോൾ
മോസ്കോ: ഗസ്സയിലെ റഷ്യൻ ബന്ദികളെ മോചിപ്പിച്ച ഹമാസിന് നന്ദി പറഞ്ഞ് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മോചിതരായവരും മുഖ്യ റബ്ബി ബേൾ ലേസർ അടക്കം നിരവധി ജൂത പണ്ഡിതന്മാരും പങ്കെടുത്ത യോഗത്തിലായിരുന്നു പുടിന്റെ പ്രസ്താവന.
ഫലസ്തീൻ ജനതയുമായും വിവിധ സംഘടന പ്രതിനിധികളുമായും റഷ്യക്കുള്ള വർഷങ്ങളുടെ സുസ്ഥിരമായ ബന്ധത്തിന്റെ ഫലമാണിത്. ഈ മാനുഷിക പ്രവൃത്തിക്ക് ഹമാസ് നേതൃത്വത്തിനും രാഷ്ട്രീയ വിഭാഗത്തിനും നന്ദി പറയുകയാണെന്നും വ്ലാദിമിർ പുടിൻ കൂട്ടിച്ചേർത്തു.
റഷ്യൻ പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, മാതാവ് എലേന ട്രൂഫനോവ്, മുത്തശ്ശി ഐറിന ടാറ്റി, വധു സപിർ കോഹൻ എന്നിവരെയാണ് ഹമാസ് ബന്ദികളാക്കിയത്. ട്രൂഫനോവിനെ ഫെബ്രുവരിയിലും ബന്ധുക്കളെ ബുധനാഴ്ച രാത്രിയുമാണ് ഹമാസ് മോചിപ്പിച്ചത്.
കുടുംബനാഥനായ വിറ്റാലി ട്രൂഫനോവ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായും റഷ്യൻ വാർത്ത ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.