ഇടവേളയില്ലാതെ വ്യോമാക്രമണം; വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടി ഹമാസ് പോരാളികൾ

ഗസ്സ സിറ്റി: ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടി ഹമാസ് പോരാളികൾ. ഗസ്സ സിറ്റിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കനത്ത ഏറ്റുമുട്ടൽ നടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസിന്‍റെ ചെറുത്തുനിൽപ്പ് തുടരുകയാണ്. 16 ഇസ്രായേൽ സൈനികർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.


അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ഇന്നും വ്യോമാക്രമണം തുടർന്നു. പുലർച്ചെയോടെ ഗസ്സയിലെ കരാമ മേഖലയിൽ ആക്രമണമുണ്ടായി. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ആംബുലൻസ് സർവിസുകൾക്ക് പോലും ആക്രമണമേഖലയിലെത്താൻ സാധിക്കാത്ത സാഹചര്യമാണ്.

ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി. ഗസ്സ സർക്കാറിന്റെ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ട് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. 777 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റതെന്നും അറിയിച്ചു.

അതേസമയം, 3,648 കു​ട്ടി​ക​ളും 2,290 സ്ത്രീ​ക​ളു​മ​ട​ക്കം ഗ​സ്സ​യി​ലെ ആ​കെ മ​ര​ണം 8,796 ആ​യി. 22,219 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 1,020 കു​ട്ടി​ക​ള​ട​ക്കം 2,030 പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​സ്റ്റ്ബാ​ങ്കി​ൽ 122 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

ഗസ്സക്കും ഈജിപ്തിനുമിടയിലെ റഫാ അതിർത്തി ഇസ്രായേൽ ഇന്നലെ തുറന്നിരുന്നു. ഗുരുതര പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ തേ​ടി റ​ഫ അ​തി​ർ​ത്തി ക​ട​ന്നു തു​ട​ങ്ങി​യ​തി​നി​ടെ വീ​ണ്ടും ച​ർ​ച്ച​യാ​വുകയാണ് ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി. തു​രു​ത്തി​ലെ 22 ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന ജ​ന​ങ്ങ​ളെ സീ​നാ​യ് മ​രു​ഭൂ​മി​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ആ​ട്ടി​പ്പാ​യി​ച്ച് ഗ​സ്സ പൂ​ർ​ണ​മാ​യി ജൂ​ത കു​ടി​യേ​റ്റ മേ​ഖ​ല​യാ​ക്കി മാ​റ്റ​ലാ​ണ് ഇ​സ്രാ​യേ​ൽ ല​ക്ഷ്യം.

ഒ​ക്ടോ​ബ​ർ പ​കു​തി​യി​ൽ ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ 10 പേ​ജ് വ​രു​ന്ന റി​പ്പോ​ർ​ട്ടി​ൽ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് മു​ന്നി​ൽ മൂ​ന്ന് സാ​ധ്യ​ത​ക​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​ക്ക് ഗ​സ്സ​യി​ലെ അ​ധി​കാ​രം കൈ​മാ​റ​ൽ, ഹ​മാ​സി​നു പ​ക​രം ദു​ർ​ബ​ല​രാ​യ മ​റ്റൊ​രു ക​ക്ഷി​യെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ൽ എ​ന്നി​വ​യാ​ണ് ആ​ദ്യ ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും പ​ര​മ​മാ​യി ഗ​സ്സ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ചെ​ടു​ക്ക​ൽ മാ​ത്ര​മാ​ണ് ല​ക്ഷ്യം. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വം​​ശീ​യ ഉ​ന്മൂ​ല​നം ന​ട​പ്പാ​ക്കി ബോം​ബ്‍വ​ർ​ഷി​ക്ക​ൽ തു​ട​രു​ന്ന​ത്. ജ​നം കൂ​ട്ട​മാ​യി വ​സി​ക്കു​ന്ന ക്യാ​മ്പു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ കൂ​ടി ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഒ​ടു​വി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ. മു​മ്പ് 1967ലെ ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ൾ ഈ​ജി​പ്തി​​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Violent clashes’ between Israeli forces, Palestinian fighters reported in northern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.