സമൂഹ മനഃസാക്ഷി ഭയംകൊണ്ട് വിറങ്ങലിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനുഷ്യന്റെ തലയും കടിച്ചെടുത്ത് രാത്രി തെരുവിലൂടെ ഓടുന്ന നായയുടെ ദൃശ്യങ്ങളാണ് ലോകത്തെ നടുക്കിയിരിക്കുന്നത്. മെക്‌സിക്കോയിലെ സകാറ്റെക്കാസ് മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
മെക്സിക്കോയിൽ അക്രമങ്ങൾ അരങ്ങേറുന്ന തെരുവിലൂടെ രാത്രിയിലാണ് അറത്തുമാറ്റിയ മനുഷ്യ ശിരസുമായി നായ ഓടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മോണ്ടെ എസ്‌കോബെഡോ നഗരത്തിലെ എ.ടി.എം കൗണ്ടറിന് സമീപത്തു നിന്നാണ് നായ തല കടിച്ചെടുത്തത്. അക്രമികൾ ഒരാളുടെ തലവെട്ടി എ.ടി.എം കൗണ്ടറിന് സമീപം കൊണ്ടുവെക്കുകയും അതിനടുത്തായി 'അടുത്ത തല നിങ്ങളുടെതാണ്' എന്ന ഭീഷണി വാക്കുകൾ കുറിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് ലോബികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി അധികൃതരെ ഭീഷണിപ്പെടുത്താനാകാം തലവെട്ടി പ്രദർശിപ്പിച്ചത്. ഭക്ഷണമാണെന്ന് കരുതി ഈ തല നായ കടിച്ചെടുത്ത് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനോ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനോ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം, അക്രമം രൂക്ഷമായ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഗ്വെറേറോയിൽ എതിരാളി സംഘങ്ങൾ തമ്മിലുള്ള പോരാട്ടത്തിനിടെ ഒരു മേയറും മുൻ മേയറും ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.