നിയുക്ത യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചു​

ന്യൂയോർക്ക്​: നിയുക്ത അമേരിക്കൻ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ് കോവിഡ്​ ​19ന്‍റെ പ്രതിരോധ വാക്​സിൻ ​സ്വീകരിച്ചു. മോഡേണ വാക്​സിനാണ്​ കമല ഹാരിസ്​ സ്വീകരിച്ചത്​. കമല ഹരിസ്​ വാക്​സിൻ സ്വീകരിക്കുന്നത്​ ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്​തു.

ഡിസംബർ 18ന്​ സർജൻ ജനറൽ ജെറോം ആഡംസ്​ വാക്​സിൻ സ്വീകരിച്ചതിന്​ പിന്നാലെ വാക്​സിൻ സ്വീകരിക്കുന്ന ​പ്രമുഖ വ്യക്തിത്വമാണ്​ കമല ഹാരിസ്​.

എല്ലാവരും വാക്​സിൻ എടുക്കുന്നതി​െന പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നതായും വേദനയില്ലാത്തതും സുരക്ഷിതവുമാണെന്നും കമല ഹാരിസ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ജോ ബൈഡനും ഭാര്യയും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചിരുന്നു. ജനുവരി 20നാണ്​ ജോ ബൈഡൻ അധികാരമേൽക്കുക. യു.എസിൽ 1.90 കോടി പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്​തു. വൈറസ്​ വ്യാപനം കൂടുതലുള്ള മേഖലകളിൽ വാക്​സിൻ വിതരണത്തിനും കുത്തിവെപ്പിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന്​ ബൈഡൻ വ്യക്തമാക്കിയിരുന്നു.


Tags:    
News Summary - US Vice President elect Kamala Harris receives Moderna Covid shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.