വൊളോദിമിർ സെലൻസ്കി
വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഹ്രസ്വസന്ദർശനത്തിന് അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം സെലൻസ്കിയുടെ ആദ്യ വിദേശയാത്രയാണിത്. 1800 കോടി ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചാണ് യു.എസ് യുക്രെയ്ൻ പ്രസിഡന്റിനെ വരവേറ്റത്. ബൈഡനും സെലൻസ്കിയും രണ്ടു മണിക്കൂർ കൂടിക്കാഴ്ച നിശ്ചയിച്ചതായാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരും സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിനെയും യുക്രെയ്ൻ പ്രസിഡന്റ് അഭിസംബോധന ചെയ്യും. അതിനിടെ, സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിമർശിച്ചു.
സമാധാന ചർച്ചക്ക് യുക്രെയ്ന് താൽപര്യമില്ലെന്നാണ് പുതിയ നീക്കങ്ങൾ തെളിയിക്കുന്നതെന്നും യു.എസിൽനിന്ന് ആയുധം വാങ്ങി യുദ്ധം ചെയ്യാനാണ് അവരുടെ തീരുമാനമെന്നും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.