വാഷിങ്ടൺ: യു.എസിൽ തൊഴിലും ജീവിതവും തേടി കുടിയേറാനൊരുങ്ങുന്നവർക്ക് അനുമതി നൽകുംമുമ്പ് അവരുടെ ‘അമേരിക്കൻ വിരുദ്ധത’ കൂടി പരിശോധന വിധേയമാക്കാൻ തീരുമാനം. ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ നയത്തിലാണ് വ്യക്തികളുടെ നിലപാടിന്റെ പേരിൽ ഗ്രീൻ കാർഡ് അപേക്ഷ തള്ളാൻ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യമുള്ളത്. ‘‘അമേരിക്കൻ വിരുദ്ധ, തീവ്രവാദ, സെമിറ്റിക് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചവരോ അവക്ക് പിന്തുണ നൽകിയവരോ എങ്കിൽ ഉദ്യോഗസ്ഥർക്ക് അപേക്ഷ തള്ളാം.
രാജ്യത്തെ ഇഷ്ടപ്പെടാതെ അമേരിക്കൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഗ്രീൻ കാർഡും പൗരത്വവും പോലുള്ള ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് ബന്ധപ്പെട്ട് വകുപ്പ് വക്താവ് മാത്യു ട്രാഗെസർ പറഞ്ഞു. അപേക്ഷകരുടെ സമൂഹ മാധ്യമ ഇടപെടലുകൾക്ക് നേരത്തെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഓരോ വർഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ തേടി അമേരിക്കയിലെത്തുന്നുണ്ട്. 2023ലെ കണക്കുകൾ പ്രകാരം 29 ലക്ഷം ഇന്ത്യക്കാരാണ് യു.എസിൽ താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.