വാക്കുതർക്കത്തിനൊടുവിൽ അധ്യാപികക്ക് നേരെ വെടിയുതിർത്ത് ആറുവയസുകാരൻ

റിച്ച്മോണ്ട്: യു.എസിലെ വിർജീനിയയിൽ ആറുവയസുകാരൻ അധ്യാപികക്ക് നേരെ വെടിയുതിർത്തു. നഗരത്തിലെ റിച്ച്‌നെക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം. സ്കൂളിലെ ഫസ്റ്റ് ഗ്രേഡിൽ പഠിക്കുന്ന വിദ്യാർഥിയാണ് അധ്യാപികക്ക് നേരെ വെടിയുതിർത്തത്. സാരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അധ്യാപിക അപകടനില തരണം ചെയ്തതതായി അധികൃതർ അറിയിച്ചിട്ടുണ്ട്. അധ്യാപികയും ആറുവയസുകാരനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ഇതിനു പിന്നാലെയാണ് വെടിയുതിർത്തതെന്നുമാണ് റിപ്പോർട്ട്. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. അബദ്ധത്തിൽ സംഭവിച്ച വെടിവെപ്പല്ലെന്ന് പൊലീസ് പറയുന്നു.

550 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ മെറ്റൽ ഡിറ്റക്ഷൻ സംവിധാനങ്ങളുണ്ടെങ്കിലും കാര്യമായ പരിശോധന നടത്താറില്ലെന്ന് അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - US: Six-year-old student shoots teacher in Virginia classroom, say cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.