വാഷിങ്ടൺ: ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലേക്ക് വീണ്ടും യുദ്ധക്കപ്പൽ അയച്ച് അമേരിക്ക. യു.എസ് നാവികസേനയുടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് ആണ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് മേഖലയിൽ പ്രവേശിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതോടെ പശ്ചിമേഷ്യയിലെ അമേരിക്കൻ ഡിസ്ട്രോയറുകളുടെ എണ്ണം ആറായി. ഒരു വിമാനവാഹിനിക്കപ്പലും മറ്റ് മൂന്ന് ലിറ്റോറൽ യുദ്ധക്കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചത്. ‘എന്റെ ആദ്യ ടേമിൽ ഞാൻ സൈന്യത്തെ സജ്ജമാക്കി. ഇപ്പോൾ ഇറാൻ എന്ന സ്ഥലത്തേക്ക് ഞങ്ങളുടെ ഒരു സംഘം പുറപ്പെട്ടിട്ടുണ്ട്, അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം. ഇറാനിലേക്ക് ഇപ്പോൾ വലിയ ശക്തമായ യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്, പക്ഷേ അവ ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ നന്നായിരിക്കും...’ -എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് എബ്രഹാം ലിങ്കൺ നേരത്തെ തന്നെ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടിരുന്നു. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളെ വഹിക്കുന്ന കപ്പലാണിത്. 70 മുതല്‍ 90 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.