വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തയാളെ സുരക്ഷ സേന കീഴ്‌പ്പെടുത്തി. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. സംഭവ സമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു. സംഭവത്തിൽ, ഉദ്യോഗസ്ഥർക്കാർക്കും പരിക്കില്ല.
വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് ഐസന്‍ഹോര്‍ എക്‌സിക്യുട്ടിവ് ഓഫിസ് കെട്ടിടത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ആത്മഹത്യപ്രവണതയുള്ള ഒരാൾ വാഷിങ്ടണിൽനിന്ന് ഇന്ത്യാനയിലേക്കു പോകുന്നെന്ന വിവരം പ്രാദേശിക പൊലീസ് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
തുടർന്നു നടന്ന പരിശോധനയിൽ ഇയാളുടെ വാഹനം വൈറ്റ് ഹൗസിനു സമീപം കണ്ടെത്തി. അവിടേക്കു നീങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടി വെടിയുതിർത്തു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് വെടിയേറ്റത്. കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷിക്കുമെന്ന് സുരക്ഷ സേന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.