അമേരിക്ക ഇറാഖിൽനിന്ന്​ 2200 സൈനികരെ പിൻവലിക്കും

വാഷിങ്​ടൺ: വർഷങ്ങളായി അമേരിക്കൻ സേന തുടരുന്ന ഇറാഖ്​, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളിൽനിന്ന്​ കൂടുതൽ സൈന്യത്തെ പിൻവലിക്കുന്നു. സെപ്​റ്റംബർ അവസാനത്തോ​ടെ ഇറാഖിൽനിന്ന്​ 2200 സൈനികരെ പിൻവലിക്കുമെന്ന്​ യു.എസ്​. സെൻട്രൽ കമാൻഡർ ജന. ഫ്രാങ്ക്​ മെക്കൻസി പറഞ്ഞു.

നിലവിൽ ഇറാഖിൽ 5200 യു.എസ്​ സൈനികരാണുള്ളത്​. ഇവരുടെ എണ്ണം 3000 ആക്കി കുറക്കും. അധികം വൈകാതെ അഫ്​ഗാനിലെ യു.എസ്​ സേനയുടെ പിന്മാറ്റത്തി​െൻറ കൂടുതൽ വിവരങ്ങളും പുറത്തുവിടും. ഇറാഖിലും അഫ്​ഗാനിലും നടക്കുന്ന 'അവസാനിക്കുന്ന യുദ്ധങ്ങളിൽ'നിന്ന്​ പിൻവാങ്ങുമെന്ന ഡോണൾഡ്​ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം പാലിക്കുന്നതി​െൻറ ഭാഗമായാണ്​ നടപടി.

ഇറാഖിൽ യു.എസ്​ സൈനിക സാന്നിധ്യമില്ലാത്ത ദിവസത്തിനുള്ള തയാറെട​ുപ്പിലാണെന്ന്​ ട്രംപ്​ രണ്ടാഴ്​ച മുമ്പ്​ വ്യക്​തമാക്കിയിരുന്നു. ഇറാഖി പ്രധാനമന്ത്രി മുസ്​തഫ അൽ ഖാദിമിയുമായു​ള്ള ചർച്ചക്കു​​ശേഷമായിരുന്നു ​ട്രംപി​െൻറ പ്രഖ്യാപനം. അതേസമയം, അഫ്​ഗാനിസ്​താനിൽനിന്ന്​ സൈന്യത്തെ പിൻവലിക്കുന്നതി​െൻറ ഭാഗമായി താലിബാനുമായി അമേരിക്ക കരാറിലെത്തിയിരുന്നു.

Tags:    
News Summary - US reducing troop size in Iraq to 3,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.