‘300 കിലോ, ‘‘ടിക്കിംഗ് ടൈം ബോംബ്’’, അധികനാൾ ജീവിക്കില്ല’; ഒറ്റയടിക്ക്​ യുവാവ്​ കുറച്ചത്​ 165 കിലോ

യു.എസിലെ മിസിസിപ്പിയിലെ ഒരു യുവാവ്​ ഏകദേശം 165 കിലോഗ്രാം ശരീരഭാരം കുറഞ്ഞ കാലയളവിൽ കുറച്ചു. താൻ ഒരു “ടിക്കിംഗ് ടൈം ബോംബ്” ആണെന്നും അധികകാലം ജീവിച്ചിരിക്കില്ലെന്നും ഒരു ഡോക്ടർ പറഞ്ഞതിന് ശേഷമാണ്​ 300 കിലോഗ്രാം ഭാരമുള്ള യുവാവ്​ ശരീരഭാരത്തിൽനിന്ന്​ ഗണ്യമായ അളവ്​ കുറവ്​ വരുത്തിയത്​. കൂടുതൽ കാലം ജീവിക്കണം എന്ന ആഗ്രഹമാണ്​ ശരീരഭാരം കുറക്കാൻ പ്രേരണയായത്​. 42കാരനായ നിക്കോളാസ് ക്രാഫ്റ്റ് ആണ്​ കഥാപാത്രം. 2019ലാണ്​ നിക്കോളാസിന്​ ശരീരഭാരം അമതമായി ചികിത്സ തേടുന്നത്​.

ഡോക്ടറുടെ നിർദേശപ്രകാരം ഭാരം കുറക്കാൻ തന്നെ തീരുമാനിച്ചു. 2019ൽ തന്റെ ഭാരം കുറക്കാനുള്ള യാത്ര ആരംഭിച്ചു. ഡയറ്റിംഗിലൂടെ ആദ്യ മാസത്തിൽ ഏകദേശം 18 കിലോ കുറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് സംസാരിച്ച 42-കാരൻ കുട്ടിക്കാലം മുതൽ തന്റെ ഭാരവുമായി മല്ലിടുകയാണെന്നും ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്​ 136 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും പറയുന്നു.

"വിഷാദം എന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചു. എനിക്ക് വേണ്ടത് പോലെ ചുറ്റിക്കറങ്ങാൻ കഴിഞ്ഞില്ല. സാധാരണ വാഹനങ്ങളിൽ കയറാൻ കഴിയാറില്ല. ഭാരം കാരണം കുടുംബ പരിപാടികൾക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പോലും നിർത്തി. ശരീരവേദന, കാൽമുട്ട് വേദന, ശ്വാസതടസ്സം എന്നീ അസുഖങ്ങൾ ബുദ്ധിമുട്ടിച്ചു.

എന്റെ ഭാരപ്രശ്നത്തിൽ ഞാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ഞാൻ മരിക്കുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. അങ്ങനെ ഭാരം കുറക്കാൻ ഞാൻ സ്വയം തുനിഞ്ഞിറങ്ങി’’ - ക്രാഫ്റ്റ് പറഞ്ഞു. വണ്ണം കുറക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് മുത്തശ്ശിയാണെന്നും ക്രാഫ്റ്റ് പറഞ്ഞു. 

Tags:    
News Summary - US Man Loses 165 Kg After Doctor Said He Was A “Ticking Time Bomb”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.