ധാക്ക: ബംഗ്ലാദേശിൽ കാണാതായ വാഴക്കുലയെ ചൊല്ലിയുള്ള തർക്കത്തിൽ ഹിന്ദു വ്യാപാരിയെ ഒരു കുടുംബത്തിലെ മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തി. ഗാസീപൂരിലെ കാളീഗഞ്ചിലാണ് സംഭവം. ‘ബൈശാഖി സ്വീറ്റ്മീറ്റ് ആൻഡ് ഹോട്ടൽ’ എന്ന സ്ഥാപന ഉടമ 55കാരനായ ലിട്ടൺ ചന്ദ്ര ഘോഷ് ആണ് കൊല്ലപ്പെട്ടത്.
സ്വപൻ മിയ, ഭാര്യ മാജിദ ഖാതൂൻ, മകൻ മസൂം മിയ എന്നിവരെ കസ്റ്റഡിയിലെടുത്തു. മസൂമിന്റെ വാഴത്തോട്ടത്തിൽനിന്ന് കാണാതായ വാഴക്കുല ലിട്ടൺ ഘോഷിന്റെ കടയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.
രാജ്യത്തെ ഹിന്ദുവിരുദ്ധ അക്രമങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.