ഗസ്സ സമാധാന ബോർഡിലേക്കുള്ള ട്രംപിന്റെ നോമിനികളില്‍ അതൃപ്തിയുമായി ഇസ്രായേൽ

തെൽ അവീവ്: ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ ലിസ്റ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേൽ. ഗസ്സ എക്‌സിക്യൂട്ടിവ് സമിതിയെ ഇസ്രാ​യേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നിലവിലെ സമിതി ഇസ്രായേൽ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് വാദം.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശകാര്യ സെക്രട്ടറി ഉടന്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശവുമുണ്ട്. കൂടുതല്‍ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് ഇസ്രായേൽ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.

ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയുമാണ് മരുമകനും ഉപദേശകനുമായ ജാർദ് കുഷ്‍നറെയും ട്രംപിന്റെ പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയുമായ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍. അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് സി.ഇ.ഒ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

ഖത്തറില്‍ നിന്നുള്ള ഒരു നയതന്ത്രജ്ഞനും ഈജിപ്തില്‍ നിന്നുള്ള ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും ഗസ്സയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചിരുന്നു. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും സമിതിയില്‍ അംഗങ്ങളാകും. പ്രസ്തുത സമിതിയില്‍ ഇസ്രായേലികളായ ആരും തന്നെ ഇല്ലെന്നതെന്നതാണ് നെതന്യാഹുവിന്റെ ചൊടിപ്പിച്ചതെന്നാണ് നിഗമനം. നെതന്യാഹു അതൃപ്തി അറിയിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

Tags:    
News Summary - Israel unhappy with Trump's nominees for Gaza peace board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.