തെഹ്റാൻ: പ്രതിഷേധങ്ങൾ കാരണം ഒരു ആഴ്ച അടച്ചിട്ടതിന് ശേഷം ഇറാനിയൻ സ്കൂളുകൾ ഞായറാഴ്ച വീണ്ടും തുറക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനുവരി 10 മുതൽ അടച്ചിട്ട സ്കൂളുകൾ ഇന്നു മുതൽ പുനരാരംഭിക്കും. മാറ്റിവെച്ചിരുന്ന യൂനിവേഴ്സിറ്റി പരീക്ഷകൾ ജനുവരി 24ന് നടക്കുമെന്നും വാർത്താ ഏജൻസികൾ പറഞ്ഞു.
ഇത് രാജ്യത്തെ സംഘർഷങ്ങൾ ശമിച്ച് സാധാരണ നില കൈവരിക്കുന്നുവെന്നതിന്റെ സൂചനയാണ്. തീവ്രമായ സാമ്പത്തിക- രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമത്തെയും സൂചിപ്പിക്കുന്നു.
അതിനിടെ, പ്രതിഷേധക്കാരുടെ ‘പിന്നിൽ നിന്നുള്ള അടിയെ തകർക്കാൻ’ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആഹ്വാനം ചെയ്തു. ഒപ്പം ആയിരക്കണക്കിന് ആളുകൾ അശാന്തിയിൽ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഒരാഴ്ച നീണ്ടുനിന്ന ഇന്റർനെറ്റ് വിച്ഛേദത്തിൽ 3,000ത്തിലധികം പേർ മരിച്ചതായി മനുഷ്യാവകാശ സംഘടനകൾ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.