ട്രംപിനെ നീക്കാനുള്ള നടപടികൾക്ക്​ തുടക്കം

വാഷിങ്​ടൺ: യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള നപടികൾക്ക്​ തുടക്കമായി. ട്രംപിനെ ഇംപീച്ച്​ ചെയ്യുന്നതിനുള്ള ചർച്ചകൾക്കായി യു.എസ്​ ജനപ്രതിനിധി സഭ ബുധനാഴ്ച ചേർന്നു. ഇത്​ രണ്ടാം തവണയാണ്​ ഡോണൾഡ്​ ട്രംപ്​ ഇംപീച്ച്​മെന്‍റ്​ നടപടികളെ അഭിമുഖീകരിക്കുന്നത്​. യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ്​ ഇംപീച്ച്​മെന്‍റ്​ നടപടികൾക്ക്​ തുടക്കമാവുന്നത്​. ജനുവരി 20ന്​ ബൈഡൻ യു.എസ്​ പ്രസിഡന്‍റായി സ്ഥാനമേൽക്കും.

നേരത്തെ ഭരണഘടനയുടെ 25ാം വകുപ്പുപയോഗിച്ച്​ ഡോണൾഡ്​ ട്രംപിനെ നീക്കം ചെയ്യണമെന്ന്​ ഡെമോക്രാറ്റുകൾ വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെൻസിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെൻസ്​ ഇതിന്​ തയാറാകാതിരുന്നതോടെയാണ്​ ഇംപീച്ച്​മെന്‍റ്​ നടപടികളുമായി മുന്നോട്ട്​ പോയത്​.

കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ്​ അനുകൂലികൾ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ്​ അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയത്​. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേർന്ന പാർലമെന്‍റ്​ സംയുക്​ത സമ്മേളനത്തിനിടെയാണ്​ ആക്രമണമുണ്ടായത്​. ഇതിൽ അ​ഞ്ച്​ പേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. 

Tags:    
News Summary - US House of Representatives initiates impeachment proceedings against Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.