ചേരുവകൾ കൂട്ടിക്കുഴച്ചു; ഒന്നര കോടി കോവിഡ്​ വാക്​സിൻ വെറുതെ കളഞ്ഞ്​​​ ജോൺസൺ ആന്‍റ്​ ജോൺസൺ

വാഷിങ്​ടൺ: കോവിഡ്​ വാക്​സിൻ നിർമാണ രംഗത്തെ അതികായരായ ജോൺസൺ ആന്‍റ്​ ജോൺസണ്​ കരാർ കമ്പനിയുടെ വീഴ്​ച മൂലം ആർക്കും നൽകാനാവാതെ ക​ളയേണ്ടിവന്നത്​ ഒന്നര കോടി കോവിഡ്​ വാക്​സിനുകൾ. ഉപകരാർ എടുത്ത ബാൾ​ട്ടിമോർ ആസ്​ഥാനമായ എമർജന്‍റ്​ ബയോസൊലൂഷൻസ്​ ആണ്​ അമേരിക്കൻ കമ്പനിക്ക്​ വൻ നഷ്​ടം വരുത്തിയത്​. ഇതേ കമ്പനിയാണ്​ ജോൺസൺ ആന്‍റ്​ ജോൺസണ്​ പുറമെ ആസ്​ട്രസെനക്കക്കും ​കോവിഡ്​ വാക്​സിൻ ചേരുവകൾ ശരിയാക്കി നൽകുന്നത്​. ഇവ രണ്ടും പരസ്​പരം മാറിയതാണ്​ അപകടം വരുത്തിയത്​. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോൺസൺ ആന്‍റ്​ ജോൺസൺ അടിയന്തരമായി മരുന്ന്​ കയറ്റുമതി നിർത്തിവെച്ചു. സംഭവം യു.എസ്​ ഭക്ഷ്യ, മരുന്ന്​ വിഭാഗം അന്വേഷിച്ചുവരികയാണ്​. മാനുഷിക കൈയബദ്ധമാണ്​ പ്രശ്​നങ്ങൾക്കു പിന്നിലെന്നാണ്​ പ്രാഥമിക സൂചന.

അമേരിക്കയിൽ ദേശീയ പ്രതിരോധ കുത്തിവെപ്പ്​ അതിവേഗത്തിലാക്കുന്നതിൽ വലിയ പങ്കു വഹിച്ച ജോൺസൺ ആന്‍റ്​ ജോൺസണ്​ വമ്പൻ തിരിച്ചടിയാകുന്നതാണ്​ 

Tags:    
News Summary - US: Factory mix-up ruins up to 15 million Johnson & Johnson vaccine doses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.