മുൻ എഫ്​.ബി.​െഎ ഏജൻറി​െൻറ കുടുംബത്തിന്​ ഇറാൻ 145 കോടി ഡോളർ നൽകണമെന്ന്​ അമേരിക്കൻ കോടതി

വാഷിങ്​ടൺ: ഇറാനിയൻ ദ്വീപായ കിഷിൽ കാണാതായ മുൻ എഫ്​.ബി.​െഎ ഏജൻറ്​ റോബർട്ട്​ ലെവിൻസണി​െൻറ കുടുംബത്തിന്​ ഇറാൻ 145 കോടി ഡോളർ നഷ്​ടപരിഹാരം നൽകണമെന്ന്​ അമേരിക്കൻ കോടതി. ഇറാനിയൻ കസ്​റ്റഡിയിൽ ലെവിൻസൺ കൊല്ലപ്പെട്ടതായി വിലയിരുത്തിയാണ്​ വാഷിങ്​ടൺ ഡിസ്​ട്രിക്​ട്​ കോടതി ജഡ്​ജി തിമോത്തി ജെ. കെല്ലി ഉത്തരവിട്ടത്​.

സി.​െഎ.​എ ദൗത്യവുമായി ബന്ധ​െപ്പട്ട്​ കിഷ്​ ദ്വീപിലെത്തിയ ലെവിൻസണിനെ 2007 മാർച്ച്​ ഒമ്പതിനാണ്​ കാണാതായത്​. ഇയാൾ ഇറാെൻറ പിടിയിലായതായും ​ക്രൂര പീഡനങ്ങൾക്കിരയായതായും അമേരിക്ക ആരോപിച്ചിരുന്നു. ഇറാൻ നിഷേധിച്ചിരുന്നു. 13 വർഷം പിടിച്ചുവെച്ച ഇറാൻ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്നും മരണപ്പെട്ടതായി കരുതി ശിക്ഷ പ്രഖ്യാപിക്കുന്നതായും ജഡ്​ജി പറഞ്ഞു.

ഒൗദ്യോഗിക ആവശ്യത്തിനല്ല, സ്വകാര്യ ദൗത്യത്തിനാണ്​ ലെവിൻസൺ ഇറാനിൽ പോയ​െതന്നാണ്​ സി.​െഎ.എ നിലപാട്​. എന്നാൽ, സി.​െഎ.​എ അനലിസ്​റ്റുകളാണ്​ ലെവിൻസണെ കിഷ്​ ദ്വീപിലേക്ക്​ അയച്ചതെന്ന്​ 2013ൽ ഡിസംബറിൽ അസോസിയേറ്റഡ്​ പ്രസ്​ പുറത്തുവിട്ടിരുന്നു. മൂന്ന്​ അനലിസ്​റ്റുകളെ സി.​െഎ.എ പുറത്താക്കുകയും ഏഴു​ പേർക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളുകയും ചെയ്​തിരുന്നു.

Tags:    
News Summary - US court orders Iran to pay 1.4 billion Dollar in damages to missing former FBI agents family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.