വാഷിങ്ടൺ: ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡിന്റെ സ്വതന്ത്രപദവിയെ പിന്തുണക്കുന്നതിന്റെ പേരിൽ യുറോപ്യൻ യുണിയൻ രാജ്യങ്ങൾക്കുമേൽ അധിക തീരു ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇപ്പോൾ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് അധിക തീരുവയുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നത്.
നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ തീരുവ നിലവിൽ വരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ജൂൺ ഒന്ന് മുതൽ ചുമത്താനിരുന്ന 25 ശതമാനം തീരുവയിലും മാറ്റമുണ്ടാകും. ഇതിനൊപ്പം സൈനിക നടപടിയിലൂടെ ഗ്രീൻലാൻഡ് പിടിച്ചെടുക്കില്ലെന്നും ട്രംപ് അറിയിച്ചു.
നാറ്റോ സെക്രട്ടറി മാർക്ക് റൂട്ടയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഗ്രീൻലാൻഡ് പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫ്രെയിംവർക്കായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അതിനാൽ, ഫെബ്രുവരി ഒന്ന് മുതൽ ചുമത്താനിരുന്ന തീരുവ യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഒഴിവാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, യുറോപ്യൻ യുണിയൻ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ ട്രംപ് വിസമ്മതിച്ചു.
ദാവോസ്: ഗ്രീൻലാൻഡ് സംബന്ധിച്ച് ഡെൻമാർക്ക് നന്ദിയില്ലാത്തവരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറത്തിലാണ് ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ഡെൻമാർക്കിനെ നന്ദയില്ലാത്തവരെന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഗ്രീൻലൻഡ് അമേരിക്കൽ സുരക്ഷക്ക് അത്യാന്താപേക്ഷിതമാണെന്നും, ഗ്രീൻലൻഡ് തങ്ങളാണ് ഡെന്മാർക്കിന് നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ഗ്രീൻലൻഡ് അമേരിക്കക്കും റഷ്യക്കും ചൈനക്കുമിടയിലെ തന്ത്രപ്രധാന ഇടമാണ്. അമൂല്യ ധാതുക്കളുണ്ടെന്നത് ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. എന്നാൽ അതല്ല ഞങ്ങൾക്ക് ഗ്രീൻലൻഡ് വേണമെന്നതിന്റെ കാരണം, അത് ദേശീയ, അന്തർ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് നോർത്ത് അമേരിക്കയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട ട്രംപ് അത് തങ്ങളുടെ അതിർത്തിയാണെന്നും ഊന്നിപ്പറഞ്ഞു.
രണ്ടം ലോ മഹായുദ്ധ കാലത്ത് ഗ്രീൻലൻഡിൽ അമേരിക്കൽ സേനയുണ്ടായിരുന്നു. ശത്രുക്കളുടെ കൈയിൽപ്പെടാതെ ഗ്രീൻലൻഡിനെ രക്ഷിച്ചത് അമേരിക്കയാണ്. അമേരിക്കയാണ് ഗ്രീൻലൻഡ് ഡെന്മാർക്കിന് നൽകിയത്, എന്നാൽ അവർക്ക് അതിന്റെ നന്ദിയില്ലെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.