ദാവോസ്: ഗ്രീൻലാൻഡ് സംബന്ധിച്ച് ഡെൻമാർക്ക് നന്ദിയില്ലാത്തവരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറത്തിലാണ് ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ഡെൻമാർക്കിനെ നന്ദയില്ലാത്തവരെന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഗ്രീൻലൻഡ് അമേരിക്കൽ സുരക്ഷക്ക് അത്യാന്താപേക്ഷിതമാണെന്നും, ഗ്രീൻലൻഡ് തങ്ങളാണ് ഡെന്മാർക്കിന് നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ഗ്രീൻലൻഡ് അമേരിക്കക്കും റഷ്യക്കും ചൈനക്കുമിടയിലെ തന്ത്രപ്രധാന ഇടമാണ്. അമൂല്യ ധാതുക്കളുണ്ടെന്നത് ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. എന്നാൽ അതല്ല ഞങ്ങൾക്ക് ഗ്രീൻലൻഡ് വേണമെന്നതിന്റെ കാരണം, അത് ദേശീയ, അന്തർ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് നോർത്ത് അമേരിക്കയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട ട്രംപ് അത് തങ്ങളുടെ അതിർത്തിയാണെന്നും ഊന്നിപ്പറഞ്ഞു.
രണ്ടം ലോ മഹായുദ്ധ കാലത്ത് ഗ്രീൻലൻഡിൽ അമേരിക്കൽ സേനയുണ്ടായിരുന്നു. ശത്രുക്കളുടെ കൈയിൽപ്പെടാതെ ഗ്രീൻലൻഡിനെ രക്ഷിച്ചത് അമേരിക്കയാണ്. അമേരിക്കയാണ് ഗ്രീൻലൻഡ് ഡെന്മാർക്കിന് നൽകിയത്, എന്നാൽ അവർക്ക് അതിന്റെ നന്ദിയില്ലെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.