യു.എസിൽ ആറുമാസം മുതലുള്ള കുട്ടികളിൽ കോവിഡ് വാക്സിന് അനുമതി

വാഷിങ്ടൺ: ആറുമാസം മുതലുള്ള കുട്ടികളിൽ ​ഫൈസർ, മോഡേണ വാക്സിനുകൾ ഉപയോഗിക്കുന്നതിന് യു.എസ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. കോവിഡ് വാക്സിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ വാക്സിനുകൾ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യമാണ് യു.എസ്.

നേര​ത്തേ അഞ്ചുവയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാണ് അനുമതിയുണ്ടായിരുന്നത്. അടിയന്തരിര ഘട്ടങ്ങളിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാനാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയത്.

അതേസമയം, വാക്സിൻ ഉപയോഗിക്കാൻ യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അനുമതി കൂടി ആവശ്യമായിരുന്നു. അതാണ് ശനിയാഴ്ച ലഭിച്ചത്. കുഞ്ഞുങ്ങളിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളുമായി വാക്സിൻ സ്വീകരിക്കാൻ അടുത്താഴ്ച മുതൽ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്താമെന്നും ബൈഡൻ അറിയിച്ചു. 

Tags:    
News Summary - US Approves Covid Vaccines For Children As Young As 6 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.