കടലിനടിയിൽ അഗ്​നിപർവതം പൊട്ടി; ജപ്പാനിൽ പുതിയ ദ്വീപ്​ പിറന്നു

ടോക്യോ: 6000 ലേറെ ദ്വീപുകളടങ്ങിയ ജപ്പാന്​ 'സമ്മാനമായി' വീണ്ടും ഒരു ദ്വീപ്​ കൂടി. ടോക്യോ നഗരത്തിൽനിന്ന്​ 1,200 കിലോമീറ്റർ അകലെ പസഫിക്കിലാണ്​ അടുത്തിടെ നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടർന്ന്​ മൺതിട്ട ഉയർന്നുവന്നത്​. രാജ്യ​ത്തി​െൻറ ഏറ്റവും തെക്കേ അറ്റത്ത്​ സ്​ഥിതി ചെയ്യുന്ന മിനാമി ഇയോ​ട്ടോക്ക്​ 50 കിലോമീറ്റർ അകലെയാണ്​ ഒരു കിലോമീറ്റർ മാത്രം വ്യാസമുള്ള 'ദ്വീപ്​'.

ഉയർന്നുവന്ന മൺതിട്ട കാലത്തെ അതിജീവിക്കുമോ എന്നാണ്​ ജപ്പാൻ നിരീക്ഷിക്കുന്നത്​. അഗ്​നിപർവതത്തിൽനിന്ന്​ പുറന്തള്ളിയ ചാരവും മറ്റുവസ്​തുക്കളും ചേർന്നാണ്​ ഇവ രൂപപ്പെട്ടതെങ്കിൽ നിലനിൽക്കാൻ സാധ്യത കുറവാണ്​. തുടർച്ചയായ കടൽത്തിരയിളക്കത്തിൽ ഇവ വെള്ളത്തോടുചേർന്ന്​ ഇല്ലാതാകും. എന്നാൽ, അഗ്​നിപർവത സ്​ഫോടനത്തിന്​ തുടർച്ചയുണ്ടാകുകയും ഇനിയും സമാനമായി പുറംതള്ളലുകൾ നടക്കുകയും ചെയ്​താൽ ഇവ ഉറച്ചുനിൽക്കും.

1904, 1914, 1986 വർഷങ്ങളിലും സമാനമായി ദ്വീപുകൾ രൂപപ്പെട്ടിരുന്നുവെങ്കിലും മണ്ണൊലിപ്പ്​ തുടർന്ന്​ നാമാവശേഷമായിരുന്നു. അതേ സമയം, 2013ൽ തുടർച്ചയായ അഗ്​നിപർവത സ്​ഫോടനങ്ങളിൽ നിഷിനോഷിമയോടു ചേർന്ന്​ രൂപപ്പെട്ട ഭൂപ്രദേശം ക്രമേണ ഈ ദ്വീപി​െൻറ ഭാഗമായി മാറി.

മിനാമി ഇയോ​ട്ടോയിൽ അഗ്​നിപർവത സ്​ഫോടനം തുടരാൻ സാധ്യതയുണ്ടെന്നാണ്​ ജപ്പാൻ കാലാവസ്​ഥ വിഭാഗത്തി​െൻറ മുന്നറിയിപ്പ്​.

ഞായറാഴ്​ച ജപ്പാൻ തീരദേശസേനയാണ്​ പുതിയ ദ്വീപ്​ കണ്ടെത്തിയത്​. കടലിനു നടുവിൽ അഗ്​നിപർവത ശിലാനിക്ഷേപം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Undersea volcanic eruption creates new Japanese island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.