യു.എൻ: സംഘർഷം രൂക്ഷമായ ഇറാന്റെ കാര്യത്തിൽ ചർച്ച നടത്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് യോഗത്തിൽ യു.എസ് മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിച്ചാൽ അത് മേഖലക്കുതന്നെ ഭീഷണിയാവുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
‘ഒരു കാര്യം ഞാൻ വ്യക്തമായി പറയാം.പ്രസിഡന്റ് ട്രംപ് പ്രവൃത്തിയിലൂടെ സംസാരിക്കുന്നയാളാണ്. യു.എന്നിൽ കാണുന്നപോലെ അവസാനമില്ലാത്ത വർത്തമാനമല്ല ട്രംപിന്റെ രീതി’-യു.എന്നിലെ യു.എസ് അംബാസഡർ മെക്ക് വാൾട്സ് പറഞ്ഞു. ‘ഇറാനിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി ഇറാൻ ഭരണകൂടത്തിനറിയാം’-വാൾട്സ് പറഞ്ഞു.
യു.എസിന്റെ ആവശ്യപ്രകാരമാണ് യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേർത്തത്. യോഗത്തിലേക്ക് ഭരണകൂട വിരുദ്ധരായ രണ്ട് ഇറാൻ വിമതരെയും കൊണ്ടുവന്നു. യു.എസിൽ താമസിക്കുന്ന മസീഹ് അലിനജാദ്, അഹ്മദ് ബതേബി എന്നിവരാണ് യു.എന്നിൽ സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.