പേര് മാറ്റവുമായി തുർക്കി

അങ്കാറ: പേരുമാറ്റവുമായി തുർക്കി. രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു പക്ഷിയുടെ പേരിനോടുള്ള സാമ്യം ഉണ്ടാക്കുന്ന പൊല്ലാപ്പ് മറികടക്കാനാണ് തുർക്കിയ എന്ന ചെറിയ മാറ്റം ആവശ്യപ്പെട്ട് രാജ്യം യു.എന്നിന് കത്ത് നൽകിയത്.

കത്ത് കൈപ്പറ്റിയതായും മാറ്റം നിലവിൽ വന്നതായും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇംഗ്ലീഷ് സ്‍പെല്ലിങ് ദേശീയ ഭാഷയിലെ ഉച്ചാരണത്തിന് സമാനമാക്കണമെന്ന ആവശ്യവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഏറെയായി രംഗത്തുണ്ട്.

കഴിഞ്ഞ ഡിസംബർ മുതൽ ഉൽപന്നങ്ങൾക്കുമേൽ പതിക്കുന്ന മുദ്രക്ക് പുതിയ രീതി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.

Tags:    
News Summary - UN agrees to change Turkey’s official name to ‘Türkiye’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.