യു.എസ് ക്യാപിറ്റോൾ
വാഷിങ്ടൺ: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന പാർട്ടികളിലൊന്നായ അവാമി ലീഗിനെ പൂർണമായി നിരോധിച്ച നടപടിയിൽ ഒരു സംഘം യു.എസ് കോൺഗ്രസ് അംഗങ്ങൾ ആശങ്ക അറിയിച്ചു. സ്വതന്ത്രവും നീതിപൂർണവുമായി തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശമാണെന്ന് വിദേശകാര്യ സമിതി അഭിപ്രായപ്പെട്ടു.
എല്ലാവരെയും ഉൾപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നടത്താൻ അധികൃതർ തയാറാകണം. ഇക്കാര്യങ്ങൾ കാണിച്ച് അംഗങ്ങൾ ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ചു. വിദേശകാര്യ സമിതി പ്രതിനിധി ഗ്രിഗറി മീക്സ്, ദക്ഷിണ-മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള സമിതി അധ്യക്ഷൻ ബിൽ ഹൂസെംഗ, സിഡ്നി കാംലഗർ ഡോവ്, ജൂലി ജോൺസൺ തുടങ്ങിയവരാണ് ഒപ്പുവെച്ചത്.
ധാക്ക: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദിപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ബംഗ്ലാദേശ് സർക്കാർ ഏറ്റെടുക്കുമെന്ന് ഇടക്കാല സർക്കാറിന്റെ മുതിർന്ന ഉപദേഷ്ടാവ് സി.ആർ. അബ്റാർ അറിയിച്ചു. യുവാവിന്റെ കുടുംബത്തെ ഇദ്ദേഹം സന്ദർശിച്ചു.ചന്ദ്രദാസിന്റെ ഭാര്യ, കുട്ടി, മാതാപിതാക്കൾ എന്നിവരെ സംരക്ഷിക്കും. നടന്നത് ക്രൂരമായ കൊലയാണെന്നും അതിന് യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.