വാഷിങ്ടൺ; വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവർക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ് ഭരണകൂടം.കോവിഡിനു ശേഷം ഇതാദ്യമാാണ് ഫെഡറൽ ഗവൺമെന്‍റ് ഇത്തരത്തിൽ നടപടി എടുക്കുന്നത്. ജനുവരി 7 മുതൽ തിരിച്ചടവ് മുടങ്ങിയവർക്ക് നോട്ടീസ് അയച്ചു തുടങ്ങും. തുടക്കത്തിൽ 1000 പേരെയാണ് നടപടി ബാധിക്കുക. പിന്നീട് കൂടുതൽ പേർക്ക് ബാധകമാകും.
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ നടപടി എടുക്കുന്നത് 2020 മാർച്ച് മുതൽ ട്രംപ് ഭരണകൂടം നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടത്തിനു കീഴിൽ വീണ്ടും നടപടി പുനരാരംഭിച്ചു. ഏകദേശം 50 ലക്ഷം പേരാണ് വായ്പ തിരിച്ചടക്കാനുള്ളത്. അതായത് ഓരോ 6 പേരിലും ഒരാൾ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പേറുന്നവരാണ്.
തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും നില നിൽക്കുന്നതിനിടയിൽ വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ വിമർശനങ്ങൽ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.