യുനൈറ്റഡ് നാഷൻസ്: യുക്രെയ്ൻ-റഷ്യ വിഷയത്തിൽ യു.എൻ രക്ഷാസമിതി യോഗം ചേരും. യു.എസിന്റെ അഭ്യർഥന മാനിച്ചാണ് രക്ഷാസമിതിയുടെ തീരുമാനം.
യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുമോ എന്ന ആശങ്ക നിലനിൽക്കെയാണിത്. ആക്രമണം നടത്തില്ലെന്ന് റഷ്യ ആവർത്തിച്ചു വ്യക്തമാക്കിരുന്നു. മേഖലയിൽ അനാവശ്യ ഭീതി പരത്തരുതെന്ന് യുക്രെയ്ൻ പ്രസിഡന്‍റും ലോകരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. യുക്രെയ്നെതിരെ സൈനികനടപടിക്കു തുനിഞ്ഞാൽ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന ഭീഷണിയിലാണ് യു.എസും യൂറോപ്യൻ യൂനിയനും. അതിനിടെ, കിഴക്കൻ യൂറോപ്പിലെ നാറ്റോയുടെ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും യുക്രെയ്നിൽ നാറ്റോയിൽ അംഗത്വം നൽകരുതെന്നും റഷ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.