കൊളംബോ: മനുഷ്യ അസ്ഥികളിൽ നിന്ന് നിർമിച്ച മാരക സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ. മുൻ എയർ ഹോസ്റ്റസായ 21 കാരിയായ ഷാർലറ്റ് മേ ലീയാണ് കൊളംബോ വിമാനത്താവളത്തിൽ പിടിയിലായത്.
'കുഷ്' എന്നുവിളിക്കുന്ന ഈ മയക്കുമരുന്ന് വിവിധതരം വിവിധതരം വിഷവസ്തുക്കൾ ചേർത്താണ് നിർമിക്കുന്നത്. അതിലെ പ്രധാന ചേരുവയാണ് പൊടിച്ച മനുഷ്യ അസ്ഥി. ഏകദേശം 45 കിലോഗ്രാം കുഷ് സ്യൂട്ട്കേസുകളിലാണ് കടത്തിയത്. ഏകദേശം 28 കോടി രൂപയോളം വിലമതിക്കുന്നതാണ് സ്യൂട്ട്കേസിലുണ്ടായിരുന്ന മയക്കുമരുന്ന്. തന്റെ പെട്ടികളിൽ ഇത് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ചതിക്കപ്പെട്ടതാണെന്നും യുവതി പറഞ്ഞു.
കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷത്തോളം തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഴ് വർഷങ്ങൾക്ക് മുമ്പ് പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യത്താണ് ഈ മയക്കുമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ നിർമാണത്തിന് ആയിരക്കണക്കിന് ശവക്കുടീരങ്ങൾ തകർത്തതായി മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഷ് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് കാണിച്ച് കഴിഞ്ഞ വർഷമാണ് സിയറ ലിയോൺ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.