വാക്​സിൻ സ്വീകരിച്ച യാത്രികർക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ

ലണ്ടൻ: വാക്​സിനി​െൻറ രണ്ട്​ ഡോസുകളും സ്വീകരിച്ച വിദേശ സഞ്ചാരികൾക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ. പ്രധാനമന്ത്രി ബോറിസ്​ ജോൺസണാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. മിൽട്ടൺ കെയ്​ൻസിലെ ആശുപത്രിയിൽ സന്ദർശനം നടത്തിയതിന്​ ശേഷമായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ പരാമർശം. ഒമിക്രോൺ രോഗികളുടെ എണ്ണം കുറയുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക്​ കൂടുതൽ ഇളവ്​ അനുവദിക്കുന്നതി​െൻറ ഭാഗമായി കൂടിയാണ്​ കോവിഡ്​ പരിശോധന ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ യു.കെയിലെത്തുന്ന സഞ്ചാരികൾക്ക്​ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ഫലം നിർബന്ധമായിരുന്നു. ഈ നിബന്ധനയിലാണ്​ ഇപ്പോൾ ബോറിസ്​ ജോൺസൺ സർക്കാർ മാറ്റം വരുത്തുന്നത്​. നേരത്തെ സ്​കോട്ട്​ലാൻഡ്​, വെയ്​ൽസ്​, വടക്കൻ അയർലാൻഡ്​ തുടങ്ങിയ പ്രദേശങ്ങളും സമാനമായ ഇളവ്​ അനുവദിച്ചിരുന്നു. ഫെബ്രുവരി 11 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്ന്​ യു.കെ ഗതാഗത സെക്രട്ടറി ഗ്രാൻഡ്​ ഷാപ്പ്​ അറിയിച്ചു​ .

യു.കെ അംഗീകരിച്ച വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിച്ച ആളുകൾക്കാവും കോവിഡ്​ ടെസ്​റ്റില്ലാതെ എത്താനാവുക. അതേസമയം, ലൊക്കേറ്റർ ഫോം സംവിധാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്​സിൻ സ്വീകരിക്കാതെ രാജ്യത്ത്​ എത്തുന്ന ആളുകൾക്ക്​ ഇനി എട്ട്​ ദിവസത്തെ സെൽഫ്​ ഐസോലേഷന്​ ശേഷമുള്ള ടെസ്​റ്റ്​ ആവശ്യമില്ല. പകരം 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധനഫലവും പാസഞ്ചർ ലോക്കേറ്റർ ഫോമും മതിയാകും. എന്നാൽ, യു.കെയിൽ എത്തിയതിന്​ പിന്നാലെ അവർ കോവിഡ്​ പരിശോധനക്ക്​ വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം യു.കെയിൽ 74,799 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 75 മരണവും റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - UK To Scrap Covid Tests For Fully Vaccinated Travellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.