എണ്ണ ടാങ്കർ ആ​ക്രമണം: ബ്രിട്ടൻ ഇറാൻ അംബാസഡറെ വിളിപ്പിച്ചു

ലണ്ടൻ: അറബിക്കടലിൽ ഒമാൻ തീരത്തിനടുത്ത്​ ഇസ്രായേൽ ഉടമസ്​ഥതയിലുള്ള എണ്ണ ടാങ്കർ എം.വി മെർസർ സ്​ട്രീറ്റ്​ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാൻ-ബ്രിട്ടൻ ബന്ധം ഉലയുന്നു. ആക്രമണത്തിനു പിന്നാലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ബ്രിട്ടൻ വിശദീകരണം ആവശ്യപ്പെട്ടു.

ആ​ക്രമണത്തിൽ ​ബ്രിട്ടീഷ്​ സുരക്ഷ ഗാർഡും റുമേനിയൻ നാവികനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന്​ ഇസ്രായേൽ ആരോപിച്ചിരുന്നു. അന്താരാഷ്​ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഇറാൻ നിർത്തണമെന്നും അന്താരാഷ്​ട്ര ജലനിരപ്പിലൂടെ കപ്പലുകൾക്ക്​ സുരക്ഷിതമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇറാനാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്​ റഅബ്​ ആരോപിച്ചിരുന്നു.

ആക്രമണത്തെ തുടർന്ന്​ കപ്പൽ ജീവനക്കാരുടെ അഭ്യർഥന പ്രകാരം യു.എസ്​ നാവികരാണ്​ ആവശ്യമായ സഹായങ്ങൾ നൽകിയത്​. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറി​െൻറ ഉടമസ്​ഥതയിലുള്ള സോർഡിയാക്​ മാരീടൈം കമ്പനിയുടെതാണ്​ എം.ടി മെർസർ സ്​ട്രീറ്റ്.

ടാങ്കർ ആക്രമിക്കപ്പെട്ടതിനു പിന്നാലെ അടുത്തിടെയുണ്ടായ ഇസ്രായേൽ ആക്രമണങ്ങൾക്ക്​ തിരിച്ചടിയാണെന്ന്​ പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച്​ ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ്​ ഇറാൻ അധികൃതർ വ്യക്തമാക്കിയത്​. യു.എസും ഇറാനെതിരെ രംഗത്തുവന്നിരുന്നു. 

Tags:    
News Summary - UK summons Iranian ambassador after oil tanker drone attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.