ലണ്ടൻ: ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി യു.കെയിലെ ദമ്പതികൾ പാചക വാതസ സിലിണ്ടറിന്റെ ബിൽ അടച്ചിട്ട്. ഒടുവിൽ എല്ലാം കൂടി ചേർത്ത് 11,000 പൗണ്ടിന്റെ (ഏകദേശം 11 ലക്ഷം രൂപ) ബില്ല് ഇവരെ തേടിയെത്തി. 2005ൽ ബർമിങ്ഹാമിന് സമീപത്തെ ടാംവർത്തിലുള്ള വീട്ടിലേക്ക് താമസം മാറിയപ്പോൾ തൊട്ട് തങ്ങളുടെ ഗ്യാസ് വിതരണക്കാരൻ ആരാണെന്ന് ലീ ഹെയ്‌ൻസ്(44), ജോ വുഡ്‌ലി(45) എന്നീ ദമ്പതികൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.
പുതിയ വീട്ടിലേക്ക് മാറിയ ഉടൻ യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളെല്ലാം ക്രമീകരിച്ചു. എന്നാൽ ഗ്യാസിന്റെ കാര്യത്തിൽ തീരുമാനമായില്ല. വിതരണക്കാരെ കണ്ടെത്താൻ പല വഴിയും നോക്കിയെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ രേഖകളും അവരുടെ കൈവശമുണ്ട്. പിന്നീട് ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ ഭീമമായ ബില്ല് വന്നപ്പോഴാണ് ദമ്പതികൾ ഞെട്ടിയത്.
ഭീമമായ ബില്ല് ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ദമ്പതികൾ ഇത്രയും കാലം. ഭീമമായ തുക അടക്കാൻ ദമ്പതികൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ 18 വർഷമായി ആരാണ് തങ്ങൾക്ക് ഗ്യാസ് നൽകുന്നത് എന്ന കാര്യം ഈ ദമ്പതികൾക്ക് അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.