വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു; എട്ട് പേർക്ക് പരിക്ക്

വെസ്റ്റ് ബാങ്കിൽ: അധിനിവേശ വെസ്റ്റ്ബാങ്ക് രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. അക്രമി ഇസ്രായേൽ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വധിച്ചുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടു.

പരിക്കേറ്റവരിൽ രണ്ട് സൈനികരുടെ നില ഗുരുതരമാണ്. മറ്റ് ആറ് പേർക്കും നിസാര പരിക്കാണേറ്റത്. ജോർദാൻ താഴ്വരയിലെ തയാസിറിലെ ചെക്ക്പോയിന്റിന് സമീപമാണ് സംഭവം.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ജെനിൻ തുൽകറാം മേഖലകളിലാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. എം-16 ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്ന് മീഡിയ ഔട്ട്​ലെറ്റായ യാനെറ്റ് റിപ്പോർട്ട് ചെയ്തു. വെടിവെപ്പ് മിനിറ്റുകളോളം നീണ്ടുനിന്നിരുന്നു.

ഗസ്സയിലെ അധിനിവേശത്തിന് ശേഷം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത ഇ​സ്രായേൽ ആക്രമണങ്ങളിൽ നൂറിലേറെ പേർ മരിക്കുകയും ചെയ്തിരുന്നു.

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 61,709 ക​വി​യു​മെ​ന്ന് അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം അറിയിച്ചു. കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. 47,518 പേ​ർ കൊ​ല്ല​പ്പെ​​ട്ടെ​ന്നാ​യി​രു​ന്നു ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. കൊ​ല്ല​പ്പെ​ട്ട 76 ശ​ത​മാ​നം ഫ​ല​സ്തീ​നി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ഗ​സ്സ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് ത​ല​വ​ൻ സ​ലാ​മ മ​ഹ​റൂ​ഫ് പ​റ​ഞ്ഞു.

Tags:    
News Summary - Two Israeli soldiers killed in West Bank shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.