ആസ്ത്രേലിയയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് നാല് മരണം; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

സിഡ്നി: രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിമുട്ടി നാല് മരണം. മൂന്നു പേർ ഗുരുതരാവസ്ഥയിൽ. ആസ്ത്രേലിയയിലെ ഗോൾഡ് കോസ്റ്റ് വിനോദ സഞ്ചാര മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട ഹെലികോപ്റ്ററിന്റെ റോട്ടർ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരു ഹെലികോപ്റ്റർ മണൽ തിട്ടയിലേക്ക് വീഴുന്നതിന്റെയും അതിന്റെ റോട്ടറുകൾ അൽപ്പം അകലെയായി വീണുകിടക്കുന്നതിന്റെയും ദൃശ്യങ്ങൾ കാലിഫോർണിയ ന്യൂസ് വാച്ച് പുറത്തുവിട്ടിട്ടുണ്ട്.

നിരവധി പെലീസ് -റെസ്ക്യൂ സംഘങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.

രണ്ട് ഹെലികോപ്റ്ററുകളും ആകാശത്ത് കൂട്ടിമുട്ടിയ ശേഷം തകർന്ന് മണലലിൽ ഇടിച്ചിറക്കുകയായിരുന്നുവെന്ന് ക്വീൻസ്ലാൻഡ് പൊലീസ് ഇൻസ്പെക്ടർ ഗാരി വോറെൽ പറഞ്ഞു.

ആസ്‌ത്രേലിയയുടെ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Two Helicopters Collide Mid-Air In Australia, 4 Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.