ബിറ്റ്​കോയിൻ മാഫിയ ട്വിറ്റർ ഹാക്ക്​ ചെയ്​തു

ന്യൂയോർക്ക്​: ശതകോടീശ്വരൻമാരായ ഇലോൺ മസ്​ക്​, ജെഫ്​്​ ബെസോസ്​, ബിൽ ഗേറ്റ്​സ്​, അമേരിക്കൻ മുൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ, വൈസ്​ പ്രസിഡൻറ്​ ജോ ബൈഡൻ തുടങ്ങിയവർ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​ത്​ ബിറ്റ്​കോയിൻ മാഫിയ.  ഉബർ, ആപ്പിൾ അക്കൗണ്ടുകളും ഹാക്ക്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

 

ക്രി​പ്​റ്റോ കറൻസിയായ ബിറ്റ്​കോയിൻ 1000 ഡോളറി​േൻറതിന്​ തുല്യമായത്​ അയച്ചാൽ തിരികെ 2000 ഡോളർ നൽകുമെന്നാണ്​ പ്രമുഖരുടെയെല്ലാം ട്വീറ്റുകളിലൂടെ വ്യക്​തമാക്കിയത്​. ആഭ്യന്തര സംവിധാനങ്ങളിലും ഉപകരണങ്ങളിലും നുഴഞ്ഞുകയറിയാണ്​ ബിറ്റ്​കോയിൻ മാഫിയ ഹാക്കിങ്​ നടത്തിയതെന്ന്​ ട്വിറ്റർ വ്യക്​തമാക്കി. വിഷമകരമായ ദിവസമായിരുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും ട്വിറ്റർ ചീഫ്​ എക്​സിക്യൂട്ടിവ്​ ജാക്ക്​ ഡോർസീ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Twitter says most accounts should be able to tweet again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.