തുർക്കിയ സൈന്യം കൊസോവോയിൽ

ഇസ്തംബൂൾ: സമീപകാല അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാറ്റോ ആവശ്യപ്പെട്ടതനുസരിച്ച് തുർക്കിയ സൈന്യം ബാൾക്കൻ രാജ്യമായ കൊസോവോയിലെത്തി.

നാറ്റോയുടെ നേതൃത്വത്തിലുള്ള സമാധാന സേനയെ ശക്തിപ്പെടുത്താനാണ് 500 തുർക്കിയ കമാൻഡോ ബറ്റാലിയൻ എത്തിയത്. നാറ്റോ സമാധാന സേനയിൽ 4000ത്തോളം സൈനികരാണുള്ളത്. അതിനിടെ തിങ്കളാഴ്ച സെർബ് വംശജരുമായുള്ള ഏറ്റുമുട്ടലിൽ കൊസോവോയിൽ 30 അന്താരാഷ്ട്ര സൈനികർക്ക് പരിക്കേറ്റു. ഇതിൽ 11 പേർ ഇറ്റലിക്കാരും 19 പേർ ഹംഗറിക്കാരുമാണ്.

സെർബുകൾ ബഹിഷ്‍കരിച്ച തെരഞ്ഞെടുപ്പിൽ അൽബേനിയൻ വിഭാഗം വിജയിച്ചതിന് ശേഷമാണ് അക്രമം വ്യാപിച്ചത്. സെർബുകൾ മുനിസിപ്പൽ കെട്ടിടങ്ങൾ കൈയടക്കി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രവേശിക്കാൻ അനുവദിച്ചില്ല.

Tags:    
News Summary - Turkey to send commandos to Kosovo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.