'വിജയത്തിനായി മാലാഖമാർ പുറപ്പെട്ടു കഴിഞ്ഞു'; ട്രംപിന്​ വേണ്ടി മാരത്തൺ പ്രാർഥന, ട്രോളുമായി നെറ്റിസൺസ്​

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പി​െൻറ ഫലം വന്നുകൊണ്ടിരിക്കെ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്​ ട്രംപ്​ വിജയിക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പൗല വൈറ്റാണ്​ ഇപ്പോൾ ട്വിറ്ററിൽ വൈറൽ. ട്രംപി​െൻറ ആത്മീയ ഉപദേഷ്​ടാവ്​ കൂടിയായ പൗല വൈറ്റ്​ അദ്ദേഹത്തിനായി പ്രാർഥന നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ ട്രോളുകളുമായി ആയിരങ്ങളാണ്​ എത്തിയത്​. വിഡിയോ റീമിക്​സ്​ ചെയ്​തും മീമുകൾ ഉണ്ടാക്കിയും ആഘോഷിക്കുകയാണ്​ നെറ്റിസൺസ്​.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ദൈവത്തി​െൻറ സഹായം ആവശ്യപ്പെട്ട്​ പൗല വൈറ്റും സംഘവും ന്യൂ ക്രിസ്​ത്യൻ ഡെസ്​റ്റിനി സെൻററിൽ മാരത്തൺ പ്രാർഥനാ ശുശ്രൂഷയാണ്​ നയിച്ചത്​. 'ഞാൻ വിജയത്തി​െൻറ ശബ്​ദം കേൾക്കുന്നുണ്ട്​... ദൈവം പറയുന്നു... എല്ലാം ചെയ്​തുകഴിഞ്ഞെന്ന്​....' ട്രംപ്​ പിന്നിലാണെന്ന്​ എല്ലാ കണക്കുകളും സൂചിപ്പിക്കുന്ന സാഹചര്യത്തിലും പൗല വൈറ്റ് വിളിച്ചു​ പറയുന്നത്​ ഇങ്ങനെയായിരുന്നു.

ട്രംപി​െൻറ വിജയത്തിനായി പ്രവർത്തിക്കാൻ മാലാഖമാർ പുറപ്പെട്ടതായും വരിവരിയായി നിൽക്കുന്ന എതിരാളികൾക്കുമേൽ വിജയത്തി​െൻറ കാഹളം കേൾക്കാമെന്നും ട്രംപിനെ പരാജയപ്പെടുത്താനുള്ള പൈശാചിക ഗൂഢാലോചന വിജയിക്കില്ലെന്നും പൗല വൈറ്റ്​ പറയുന്നു. 2016ലെ തെരഞ്ഞെടുപ്പി​െൻറ സമയത്തായിരുന്നു പൗല വൈറ്റ്​ ട്രംപിന്​ വേണ്ടി സുവിശേഷപ്രവർത്തനം തുടങ്ങിയത്. പിന്നീട്​ പ്രസിഡൻറി​െൻറ ആത്മീയോപദേഷ്​ടാവായി ചുമതലയേൽക്കുകയും ചെയ്​തു.



Tags:    
News Summary - Trumps spiritual adviser’s prayer service inspires remixes jokes on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.