'ഇറാനെ ആക്രമിക്കരുത്'; നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെ ആക്രമണം പാടില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ട്രംപ് ഇകകാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഇറാനുമായുള്ള പ്രശ്നം പരിഹാരത്തിലേക്ക് അടുക്കുകയാണ് ഈ സമയത്ത് അവർക്ക് നേരെ ആക്രമണം നടത്തുന്നത് ഒട്ടും ഉചിതമാവില്ലെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

ഇറാൻ-യു.എസ് ആണവചർച്ചകൾ അവസാനഘട്ടത്തിലാണ്. യുറേനിയം സമ്പൂഷ്ടീകരണത്തിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ആണവായുധം നിർമിക്കില്ലെന്നും എന്നാൽ, യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറാനാവില്ലെന്നുമാണ് ഇറാൻ നേരത്തെ അറിയിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ ഏകദേശ ധാരണയായെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരുവർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്താമെന്ന് ഇറാൻ സമ്മതിച്ചുവെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Trump warns Netanyahu off Iran strike as nuclear talks continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.