'ഇറാന്‍റെ കപ്പലുകൾ മുക്കുന്നത് രസകരം'- ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. മേഖലയിൽ സമാധാനം പുലരുന്നതിന്‍റെ ലക്ഷണങ്ങളൊന്നും പ്രകടമല്ലെന്ന് മാത്രമല്ല യുദ്ധാന്തരീക്ഷം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ലെബനനിൽ ആക്രമണം തുടർന്നു. പശ്ചിമേഷ്യയിൽ മരണ സംഖ്യ ഉയരുകയാണ്.

ഇസ്രായേലിലെ വടക്കൻ തുറമുഖ നഗരമായ ഹൈഫയിലെ എണ്ണ, പ്രകൃതി വാതക ശുദ്ധീകരണ ശാലക്ക് നേരെ ഇറാൻ ഡ്രോണാക്രമണം നടത്തി. മറുവശത്ത് ഇറാൻ ജനതയെ സ്വേച്ഛാധിപത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് അഭിലാഷമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

തിങ്കളാഴ്ച്ച രാത്രി നാഷനൽ ഹെൽത്ത് കമാൻഡ് സെന്‍റർ സന്ദർശിച്ച വേളയിലായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. 'ഇറാൻ ജനതയെ സ്വേച്ഛാധിപത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷം. ആത്യന്തികമായി അത് അവരെ ആശ്രയിച്ചിരിക്കുന്നു.

എന്നാൽ ഇതുവരെ സ്വീകരിച്ച നടപടികളിലൂടെ നമ്മൾ അവരുടെ എല്ലൊടിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സംശയമില്ല. നമ്മൾ അത് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല'- നെതന്യാഹു പറഞ്ഞു.

അതേസമയം വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യു.എസ് നാവിക സേന ഇറാന്‍റെ 46 ഉന്നത നാവിക കപ്പലുകൾ തകർത്തതായി ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ പിടിച്ചെടുത്ത് ഉപയോഗിക്കാമായിരുന്നില്ലേ എന്ന് സൈനിക ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ അവ മുക്കുന്നതാണ് കൂടുതൽ രസകരമെന്ന് അദ്ദേഹം മറുപടി പറഞ്ഞതായി ട്രംപ് പറഞ്ഞു.

Tags:    
News Summary - More fun to sink Iran ships - Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.