തെൽ അവീവ്: ഇസ്രായേൽ- ഇറാൻ യുദ്ധം കനത്തതോടെ മെറ്റയുടെ തെൽ അവീവിലെ ഓഫീസുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണെന്ന് റിപ്പോർട്ട്. അടച്ചുപൂട്ടൽ തീരുമാനത്തോടെ ഇസ്രായേലിലുള്ള കമ്പനിയുടെ 900ത്തോളം ജീവനക്കാർ പ്രതിസന്ധിയിലായി.
'ഈ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ എല്ലാവർക്കും സുരക്ഷിതമായ ഇടങ്ങൾ ലഭ്യമല്ല എന്ന വസ്തുത ഞങ്ങൾ മനസിലാക്കുന്നു. ഇത് ഞങ്ങളുടെ നിരവധി ജീവനക്കാർക്ക് ദുരിതകരമായ അനുഭവങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളെ സഹായിക്കാൻ കഴിയുന്ന മാർഗങ്ങൾ ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്'- കമ്പനി ജീവനക്കാർക്ക് നൽകിയ മെമ്മോയിൽ പറയുന്നു.
ബോംബ് ഷെൽട്ടറുകളിൽ പ്രവേശനമില്ലാത്ത ആളുകൾക്ക് ഹോട്ടൽ താമസം (5 ദിവസം വരെ) നൽകുമെന്ന് കമ്പനി ജീവനക്കാർക്ക് ഉറപ്പ് നൽകിയതായും പറയപ്പെടുന്നു. മെറ്റക്ക് മുന്നോടിയായി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ടെക് ഭീമന്മാരും പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളിലെ അവരുടെ ഓഫീസുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുണ്ട്. എൻവിഡിയ ദുബൈയിലെ ഓഫീസുകൾ അടച്ചുപൂട്ടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി. പശ്ചിമേഷ്യയിലെ ജീവനക്കാർക്ക് ആമസോണും സമാന നിർദേശം നൽകിയതായി സി.എൻ.ബി.സി റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് മാസം തുടക്കത്തിൽ മൂന്ന് ആമസോൺ വെബ് സർവീസ് (എ.ഡബ്ല്യൂ.എസ്) കേന്ദ്രങ്ങൾക്കാണ് ഇറാന്‍റെ ഡ്രാണാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായത്. ഇതിൽ രണ്ടെണ്ണം യു.എ.ഇയിലും മറ്റൊരെണ്ണം ബഹ്റൈനിലുമായിരുന്നു. ആക്രമണത്തിൽ ഡാറ്റാ സെന്ററുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇന്‍റർനെറ്റ് ബന്ധം നിലക്കുകയും ചെയ്തു. അതേസമയം വെർച്വൽ സെർവർ, ഡാറ്റാബേസ് സേവനങ്ങൾ പോലുള്ള എ.ഡബ്ല്യൂ.എസ് ആപ്ലിക്കേഷനുകൾക്കും പ്രശ്നങ്ങൾ നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.