ഗസ്സക്കാരെ ഈജിപ്തും ജോർദാനും സ്വീകരിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: ഈജിപ്തും ജോർദാനും കൂടുതൽ ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ മുനമ്പിൽ നിന്നും അഭയാർഥികളെ സ്വീകരിക്കണമെന്നാണ് ആവശ്യം. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം എയർഫോഴ്സ് വൺ വിമാനത്തിൽവെച്ച് നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും അദ്ദേഹം ​പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ​ഫത്തേഹ് അൽ-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താൽപര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികൾക്കിടയിൽ ബഹുജന പ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താൽക്കാലികമോ ദീർഘമോ ആവാമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി വിവിധ തരത്തിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗസ മുനമ്പെന്നും അദ്ദേഹം പറഞ്ഞു.

തകർന്ന പ്രദേശമായി ഗസ്സ മാറിയിരിക്കുന്നു. അവിടെ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾ അവിടെ മരിക്കുകയാണ്. അറബ് രാജ്യങ്ങൾ കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടു​കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

സഹകരിക്കില്ലെന്ന് ജോർഡനും ഈജിപ്തും

ജ​റൂ​സ​ലം: ഗ​സ്സ വൃ​ത്തി​യാ​ക്കാ​ൻ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​​ന്റെ ആ​വ​ശ്യം ത​ള്ളി ജോ​ർ​ഡ​നും ഈ​ജി​പ്തും. ഫ​ല​സ്തീ​നി​ക​ളെ അ​വ​രു​ടെ മ​ണ്ണി​ൽ​നി​ന്ന് കു​ടി​യി​റ​ക്കു​ന്ന​തി​ന് എ​തി​രാ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് യു.​എ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജോ​ർ​ഡ​ൻ വി​ദേ​ശ​മ​ന്ത്രി അ​യ്മ​ൻ സ​ഫാ​ദി പ​റ​ഞ്ഞു:

അ​തേ​സ​മ​യം, ഫ​ല​സ്തീ​ൻ പ്ര​ശ്‌​നം രാ​ഷ്ട്രീ​യ​മാ​യാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും ഫ​ല​സ്തീ​നി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പി​നും സ്വ​ന്തം ഭൂ​മി​ക്കു​മേ​ലു​ള്ള അ​വ​കാ​ശ​ത്തി​നു​മൊ​പ്പ​മാ​ണ് എ​ല്ലാ​യ്‌​പോ​ഴും ത​ങ്ങ​ളെ​ന്നും ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി:

ട്രം​പി​ന്റെ പ​ദ്ധ​തി നി​ര​സി​ച്ച് ഹ​മാ​സ് നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി. ഗ​സ്സ​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ സ്ഥി​ര​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് ഹ​മാ​സ് ആ​രോ​പി​ച്ചു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്റെ മ​റ​വി​ൽ ന​ല്ല ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണെ​ങ്കി​ൽ​പോ​ലും ഫ​ല​സ്തീ​നി​ക​ൾ ഇ​ത്ത​രം ഒ​രു വാ​ഗ്ദാ​ന​വും പ​രി​ഹാ​ര​വും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഹ​മാ​സ് രാ​ഷ്ട്രീ​യ ബ്യൂ​റോ അം​ഗം ബാ​സ്സം ന​യിം പ​റ​ഞ്ഞു. 

Tags:    
News Summary - Trump wants Jordan, Egypt to take Palestinians from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.