‘ഗസ്സ നരകം; വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നു’ -ട്രംപ്

വാഷിങ്ടൺ: ഗസ്സ നിവാസികൾ അക്രമവുമായി ബന്ധമില്ലാത്ത സുരക്ഷിതമല്ലാത്ത എവിടെയെങ്കിലും താമസിക്കുന്നതാണ് നല്ല​തെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പ്രശ്നങ്ങളും വിപ്ലവവും അക്രമവും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു പ്രദേശത്ത് അവരെ താമസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഗസ്സ മുനമ്പിലേക്ക് നോക്കൂ... വർഷങ്ങളായി അത് നരകമായിരുന്നു... ആയിരക്കണക്കിന് വർഷം മുമ്പ് തുടങ്ങിയ വിവിധ നാഗരികതകൾ അവിടെ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് എല്ലായ്പ്പോഴും അക്രമം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, കൂടുതൽ സുരക്ഷിതവും കൂടുതൽ മികച്ചതും കൂടുതൽ സുഖകരവുമായ പ്രദേശങ്ങളിൽ അവിടെയുള്ളവർക്ക് ജീവിക്കാൻ കഴിയുംൻ’ -എയർഫോഴ്സ് വൺ വിമാനത്തിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈജിപ്തും ജോർദാനും കൂടുതൽ ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ഇവി​ടെ നിന്നുള്ള അഭയാർഥികളെ സ്വീകരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താൽപര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി വിവിധ തരത്തിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗസ്സ മുനമ്പ്. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ​ഫത്താഹ് അൽ-സീസിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ നിലപാട് അർത്ഥമാക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണോ എന്ന് ചോദിച്ചപ്പോൾ, വ്യക്തമായ മറുപടി ട്രംപ് നൽകിയില്ല. നെതന്യാഹു വാഷിങ്ടണിൽ വരുമ്പോൾ ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നട്രം​പി​​ന്റെ ആ​വ​ശ്യം ജോ​ർ​ഡ​നും ഈ​ജി​പ്തും ത​ള്ളി. ഫ​ല​സ്തീ​നി​ക​ളെ അ​വ​രു​ടെ മ​ണ്ണി​ൽ​നി​ന്ന് കു​ടി​യി​റ​ക്കു​ന്ന​തി​ന് എ​തി​രാ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് യു.​എ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജോ​ർ​ഡ​ൻ വി​ദേ​ശ​മ​ന്ത്രി അ​യ്മ​ൻ സ​ഫാ​ദി പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ പ്ര​ശ്‌​നം രാ​ഷ്ട്രീ​യ​മാ​യാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും ഫ​ല​സ്തീ​നി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പി​നും സ്വ​ന്തം ഭൂ​മി​ക്കു​മേ​ലു​ള്ള അ​വ​കാ​ശ​ത്തി​നു​മൊ​പ്പ​മാ​ണ് എ​ല്ലാ​യ്‌​പോ​ഴും ത​ങ്ങ​ളെ​ന്നും ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ട്രം​പി​ന്റെ പ​ദ്ധ​തി നി​ര​സി​ച്ച് ഹ​മാ​സ് നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി. ഗ​സ്സ​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ സ്ഥി​ര​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് ഹ​മാ​സ് ആ​രോ​പി​ച്ചു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്റെ മ​റ​വി​ൽ ന​ല്ല ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണെ​ങ്കി​ൽ​പോ​ലും ഫ​ല​സ്തീ​നി​ക​ൾ ഇ​ത്ത​രം ഒ​രു വാ​ഗ്ദാ​ന​വും പ​രി​ഹാ​ര​വും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഹ​മാ​സ് പൊളിറ്റിക്കൽ ബ്യൂ​റോ അം​ഗം ബാസിം നഈം പ​റ​ഞ്ഞു.

എന്നാൽ, ഈജിപ്ഷ്യൻ- ജോർദാൻ ഭരണകൂടങ്ങളുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ അത് ചെയ്യുമെന്ന്’ തന്നെയായിരുന്നു ട്രംപി​ന്റെ മറുപടി. ‘സിസി കുറച്ച് പേരെ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്റെ സുഹൃത്തായ അദ്ദേഹം തിരിച്ചും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ദുഷ്‌കരമായ പ്രദേശത്താണ്. പക്ഷേ, ഇക്കാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു, ജോർദാൻ രാജാവും ഇത് തന്നെ ചെയ്യുമെന്ന് ഞാൻ കരുതുന്നു’ -ട്രംപ് പറഞ്ഞു.

Tags:    
News Summary - Trump suggests Gazans better off somewhere not ‘associated with violence’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.