വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് താൻ മാപ്പു നൽകും; എന്നാൽ, അത് സ്നോഡൻ ആവില്ല -ട്രംപ്

വാഷിങ്ടൺ: വളരെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് താൻ ചൊവ്വാഴ്ച മാപ്പു നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, അത് ചാരവൃത്തികുറ്റം ചുമത്തപ്പെട്ട എഡ്വേർഡ് സ്നോഡനോ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നോ ആവില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ട്രംപ് നൽകിയിട്ടില്ല.

എഡ്വേർഡ് സ്നോഡന് മാപ്പു നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന വിവരം എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ടത് വൻ വിവാദമായിരുന്നു. 2003 മുതല്‍ 2009 വരെ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ സ്നോഡന്‍ ജോലി ചെയ്തിരുന്നു.

റഷ്യൻ അംബാസഡറായിരുന്ന സെർജി കിസ്‌ല്യാക്കുമായുള്ള സംഭാഷണത്തെക്കുറിച്ച് എഫ്.ബി.ഐയോട് കള്ളം പറഞ്ഞുവെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഫ്ലിൻ രണ്ടുതവണ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഫ്ലിനിനെതിരായ കേസ് തള്ളാൻ യു.എസ് നീതിന്യായ വകുപ്പിന് മേൽ ട്രംപിന്‍റെയും സഖ്യകക്ഷികളുടെയും സമ്മർദമുണ്ടായിരുന്നു.

ദീർഘകാല സുഹൃത്തും ഉപദേശകനുമായ റോജർ സ്റ്റോണിന്‍റെ ശിക്ഷാവിധി മാറ്റാൻ കഴിഞ്ഞ മാസം ട്രംപ് തന്‍റെ അധികാരം ഉപയോഗിച്ചിരുന്നു. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നതിനെ കുറിച്ച് അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെ കള്ളം പറഞ്ഞതിനാണ് റോജർ സ്റ്റോൺ ശിക്ഷിക്കപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.