വാഷിങ്ടൺ: ഇറാൻ ജനതയുടെ പിന്തുണയോടെ അധികാരം ഏറ്റെടുക്കാൻ റസാ ഷാ പഹ്‌ലവിക്ക് കഴിയുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഓവൽ ഓഫിസിൽ റോയിട്ടേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇറാന്റെ പുരോഹിത സർക്കാർ തകരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
ഇറാൻ വിമത നേതാവ് റെസ പഹ്‌ലവി വളരെ നല്ലവനാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, 1979ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇറാനിലെ പരേതനായ ഷായുടെ മകൻ പഹ്‌ലവിക്ക് പൂർണ പിന്തുണ നൽകാൻ വിമുഖത കാണിച്ചു. അദ്ദേഹത്തിന്റെ രാജ്യം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. തീർച്ചയായും അവർ അംഗീകരിക്കുകയാണെങ്കിൽ അത് തനിക്ക് നല്ലതായിരിക്കുമെന്നും പറഞ്ഞു.
പഹ്‌ലവിയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞതിനുശേഷം, ഇറാനെ നയിക്കാനുള്ള പഹ്‍ലവിയുടെ കഴിവിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ ട്രംപ് മുന്നോട്ടുപോയി.
യുക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചർച്ചകളിലെ സ്തംഭനത്തിന് യുക്രേനിയൻ പ്രസിഡന്റ് േവ്ലാദിമിർ സെലെൻസ്‌കിയെ ട്രംപ് കുറ്റപ്പെടുത്തി. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ വിമർശനം തള്ളിക്കളയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.