ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകി; ഇന്ത്യയെ അഭിനന്ദിച്ച്​ ബിൽഗേറ്റ്​സ്​

വാഷിങ്​ടൺ: ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകിയ ഇന്ത്യയെ അഭിനന്ദിച്ച്​ വ്യവസായി ബിൽഗേറ്റ്​സ്​. സർക്കാർ, ഗവേഷകർ, വാക്​സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ്​ നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന്​ ബിൽഗേറ്റ്​സ്​ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കൻ വ്യവസായിയുടെ പ്രതികരണം.

വലിയ നാഴികകല്ല്​ പിന്നിട്ട ഇന്ത്യക്ക്​ അഭിനന്ദനങ്ങൾ. സർക്കാർ, ​ഗവേഷക സമൂഹം, വാക്​സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ്​ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന്​ ബിൽഗേറ്റ്​സ്​ ട്വീറ്റ്​ ചെയ്​തു. ഇതിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകിയതി​െൻറ വാർത്തയും ബിൽഗേറ്റ്​സ്​ പങ്കുവെച്ചിട്ടുണ്ട്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ്​ ചെയ്​തിട്ടുണ്ട്​. വെള്ളിയാഴ്​ച 1,0,064,376 പേർക്കാണ്​ രാജ്യ​ത്ത്​ വാക്​സിൻ നൽകിയത്​. 88.2 ലക്ഷം പേർക്ക്​ വാക്​സിൻ നൽകിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോർഡ്​. ശരാശരി 69 ലക്ഷം പേർക്കാണ്​ ഇന്ത്യ പ്രതിദിനം വാക്​സിൻ നൽകുന്നത്​. 

Tags:    
News Summary - 'Tremendous milestone': Bill Gates hails India for administering over 10 million vaccines in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.