ടിക് ടോക് നിരോധന ബിൽ യു.എസ് സഭയിൽ പാസായി; ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ

വാഷിങ്ടൺ: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. സെനറ്റിലും കൂടി പാസായാൽ നിരോധനം നേരിടേണ്ടി വരികയോ ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയിൽനിന്ന് ഓഹരി കൈമാറ്റം ചെയ്യുകയോ വേണ്ടിവരും.

ഓഹരി കൈമാറ്റത്തിന് യു.എസ് അംഗീകരിക്കുന്ന മറ്റൊരു കമ്പനിയെ കണ്ടെത്താൻ ബൈറ്റ് ഡാൻസിന് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ടിക് ടോക് ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പിഴ ചുമത്തും.

ഒരാൾ ആപ് ഉപയോഗിച്ചാൽ 5000 ഡോളർ എന്ന തോതിലാണ് പിഴ ചുമത്തുക. 65നെതിരെ 352 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. ഏകദേശം 170 ദശലക്ഷം അമേരിക്കക്കാരാണ് ടിക് ടോക് ഉപയോഗിക്കുന്നത്. 

Tags:    
News Summary - Tik Tok ban bill passed in US House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.