88ാം വിവാഹത്തിനൊരുങ്ങി ഇന്തോനേഷ്യൻ കർഷകൻ; ഇക്കുറി വധു മുൻഭാര്യ

ജകാർത്ത: 88ാം തവണ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിൽ താമസിക്കുന്ന 61കാരൻ. ഇക്കുറി വിവാഹം കഴിക്കുന്നത് മുൻ ഭാര്യയെ തന്നെയാണ് എന്ന പ്രത്യേകതയുണ്ട്. നിരവധി തവണ വിവാഹം കഴിച്ചതിനാൽ 'പ്ലേ ബോയ് കിങ്' എന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്. കാൻ എന്ന പേരിലാണ് ഈ കർഷകൻ അറിയപ്പെടുന്നത്. 86ാമത് വിവാഹം കഴിച്ച് പിന്നീട് വേർപിരിഞ്ഞ സ്ത്രീയെ ആണ് വീണ്ടും ഇണയാക്കുന്നത്.

ഒരുപാട് കാലമായി ഞങ്ങൾ വേർപിരിഞ്ഞിട്ട്. എന്നാൽ ഞങ്ങൾക്കിടയിലെ സ്നേഹം ഇപ്പോഴും ദൃഢമാണ്. ഒരു മാസം മാത്രമാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യം നീണ്ടുനിന്നത്. എന്നിട്ടുപോലും ഭാര്യക്ക് വലിയ സ്നേഹമാണെന്നും കാൻ പറയുന്നു.

14 വയസുള്ളപ്പോഴാണ് കാൻ ആദ്യമായി വിവാഹം കഴിച്ചത്. വധുവിന് 16 ആയിരുന്നു പ്രായം. തന്റെ മോശം മനോഭാവം കാരണം രണ്ടുവർഷം കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. എന്താണ് മോശം മനോഭാവമെന്ന് കാൻ വിശദമാക്കിയില്ല. വിവാഹമോചനത്തിനു ശേഷം കാൻ നിരവധി സ്ത്രീകളുമായി പ്രണയത്തിലായി. 87 വിവാഹങ്ങളിലായി ഇയാൾക്ക് എത്ര കുട്ടികളുണ്ടെന്ന് അറിയില്ല.


Tags:    
News Summary - This man marrying for 88th time; bride is ex wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.