യു.കെയിൽ 'ടോയ്‍ലറ്റ്' കള്ളന്മാർ വ്യാപകം; മോഷ്ടിച്ച് ഓൺലൈനിൽ വിൽപ്പന

യു.കെയിൽ പോർട്ടബിൾ ടോയ്‍ലറ്റുകൾ മോഷ്ടിച്ച് ഒൺലൈനിൽ വിലി്പന നടത്തി മോഷണ സംഘം. പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ടോയ്‍ലറ്റുകളാണ് മോഷണ സംഘം ലക്ഷ്യമിട്ടിരുന്നത്.

ഹെയർഫോർഡ്‌ഷെയറിലെ പെൻകോമ്പിൽ മോട്ടോർ സ്‌പോർട്ട് ഇവന്‍റ് നടക്കാനിരുന്ന സ്ഥലത്ത് നിന്ന് 40 ലക്ഷം രൂപ വിലവരുന്ന 40 പുതിയ പോർട്ടബിൾ ടോയ്‌ലറ്റുകളാണ് സംഘം മോഷ്ടിച്ചത്. ഇത്തരത്തിലുള്ള മോഷണങ്ങൾ പതിവായിരിക്കുകയാണെന്ന് പോർട്ടബിൾ ടോയ്ലറ്റ് വിതരണ കമ്പനിക്കാരും വ്യക്തമാക്കി.

ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന ടോയ്‍ലറ്റുകൾ കണ്ടെത്താൻ യാതൊരു വഴിയുമില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. അതിനാൽ ഇനിമുതൽ നിർമ്മാണ കമ്പനികൾ പോർട്ടബിൾ ടോയ്ലറ്റുകളിൽ പ്രത്യേക അടയാളങ്ങളോ നിറങ്ങളോ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

കോവിഡ്കാലം മുതൽ ഇത്തരം പോർട്ടബിൾ ടോയ്‍ലറ്റുകൾക്ക് യു.കെയിൽ വലിയ ഡിമാൻഡാണ്. ഇവ നിരന്തരം മോഷണം പോകുന്നത് വിതരണക്കാരെയും ഇവന്‍റുകൾ നടത്തുന്നവരെയും ഒരുപോലെ കുഴപ്പത്തിലാക്കുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന ടോയ്ലറ്റുകൾ പ്രധാനമായും ഓൺലൈൻ സൈറ്റുകളിലൂടെയാണ് മറച്ചു വിൽക്കുന്നത്. ഇബേ പോലുള്ള ഷോപ്പിംഗ് സൈറ്റുകളിൽ 500 പൗണ്ടിന് ഇവ ലഭിക്കും. മോഷണത്തിന് പിന്നിൽ വൻ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിതരണക്കാർ ആരോപിക്കുന്നു.

Tags:    
News Summary - Thieves Stealing Portable Toilets In The UK And Selling Them Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.