സമാധാന നോബേൽ മാധ്യമപ്രവർത്തകരായ ദിമിത്രി മുറാതോവിനും മരിയ റേസ്സക്കും

സ്​റ്റോക്ക്​ഹോം: 2021ലെ സമാധാനത്തിനുള്ള നോ​േബൽ പുരസ്​കാരത്തിന്​ മാധ്യമപ്രവർത്തകരായ ദിമിത്രി ആൻഡ്രീവിച്ച് മുറാതോവും മരിയ റേസ്സയും അർഹരായി.

റഷ്യൻ ദിനപത്രം നൊവായ ഗസെറ്റയുടെ സ്​ഥാപക എഡിറ്ററാണ്​ മുറാതോവ്​. ഫിലിപ്പൈന്‍സിലെ ഓൺലൈൻ മാധ്യമം റാപ്ലറിന്‍റെ സ്​ഥാപകയാണ്​ റേസ്സ. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള ഇരുവരുടെയും പോരാട്ടത്തിനുള്ള ആദരമായാണ്​ പുരസ്​കാരമെന്ന്​ നോബേൽ പുരസ്​കാര സമിതി വ്യക്​തമാക്കി. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയ  റേസ്സ യും ദിമിത്രി മുറാതോവുമെന്നാണ് പുരസ്കാര സമിതി അഭിപ്രായപ്പെട്ടത്. പുരസ്കാരജേതാക്കള്‍ക്ക് അംഗീകാരപത്രത്തോടൊപ്പം പത്ത് മില്യന്‍ സ്വീഡിഷ് ക്രോണയാണ് ലഭിക്കുക. ഏകദേശം ഒന്‍പത് കോടിയോളം രൂപയാണിത്.

 ആകെ 329 പേരില്‍നിന്നാണ് ഇരുവരും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ്, മാധ്യമ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ്(ആര്‍എസ്എഫ്) ആഗോള ആരോഗ്യസമിതിയായ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) അടക്കം പരിഗണനാപട്ടികയിലുണ്ടായിരുന്നു.

റാപ്പ്ലര്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ സഹസ്ഥാപകയാണ് മരിയ റസ്സ. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യത്തിനും ഭരണകൂട ഭീകരതക്കുമെതിരെ മാധ്യമത്തിലൂടെ നടത്തിയ ഇടപെടലുകളാണ് പുരസ്കാരം നല്കാനായി നൊബേല്‍ സമിതി പരിഗണിച്ചത്. റഷ്യയിലെ സ്വതന്ത്ര മാധ്യമമായ നൊവാജ ഗസെറ്റയുടെ സഹസ്ഥാപകനാണ് മുറാതോവ്. കഴിഞ്ഞ 24 വര്‍ഷമായി പത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ അദ്ദേഹം റഷ്യയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയയാളാണ്.

Tags:    
News Summary - The Nobel Peace Prize 2021 was awarded jointly to Maria Ressa and Dmitry Andreyevich Muratov

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.