അവസാന ഗ്രീക്ക് രാജാവ് അന്തരിച്ചു

ആതൻസ്: ഗ്രീസിന്റെ അവസാന രാജാവ് കോൺസ്റ്റൈന്റൻ (82) അന്തരിച്ചു. ആതൻസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.1964ൽ 23ാം വയസ്സിലാണ് കോൺസ്റ്റൈന്റൻ രാജാവായത്. 1967ൽ അന്നത്തെ പ്രധാനമന്ത്രി ജോർജ് പാപ്പൻഡ്രോയുടെ സർക്കാറിനെതിരെ പട്ടാള അട്ടിമറിക്ക് കൂട്ടുനിന്നതോടെ വിവാദത്തിൽ ഉൾപ്പെട്ടു.

സൈന്യവുമായി ഇടഞ്ഞ് വീണ്ടും അട്ടിമറിക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ രാജാധികാരം നഷ്ടപ്പെട്ടു. 1973ൽ ഗ്രീസിൽ രാജാധികാരം നിരോധിക്കപ്പെട്ടു. 1974ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും റഫറണ്ടത്തിൽ ഭൂരിഭാഗം പേരും ജനാധിപത്യത്തെ എതിർത്തതോടെ കോൺസ്റ്റൈന്റൻ അവസാന രാജാവായി മാറി. 

Tags:    
News Summary - The last Greek king has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.