താൻസാനിയൻ പ്രസിഡന്‍റ് ജോൺ മാഗുഫുളി അന്തരിച്ചു

ഡൊദോമ: താൻസാനിയൻ പ്രസിഡന്‍റ് ജോൺ മാഗുഫുളി (61) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വൈസ് പ്രസിഡന്‍റ് സാമിയ സുലുഹു ഹസനാണ് മരണ വിവരം പുറത്തുവിട്ടത്. പ്രസിഡന്‍റിന്‍റെ വി‍യോഗത്തിൽ രാജ്യത്ത് 14 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യം മോശമാ‍യതിനെ തുടർന്ന് മൂന്നാഴ്ചയായി പൊതുരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു മാഗുഫുളി. എന്നാൽ, പ്രസിഡന്‍റിന് കോവിഡ് ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അധികാരത്തിലിരിക്കെ മരണപ്പെടുന്ന ആദ്യ താൻസാനിയൻ പ്രസിഡന്‍റാണ് മാഗുഫുളി. ഒക്ടോബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് മാഗുഫുളി രണ്ടാം തവണയും പ്രസിഡന്‍റായത്.

താൻസാനിയയുടെ അടുത്ത പ്രസിഡന്‍റായി വൈസ് പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ സ്ഥാനമേൽക്കും. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രസിഡന്‍റാവുന്ന ആദ്യ വനിതയാണ് 61കാരിയായ സാമിയ ഹസൻ.

രാജ്യത്തിന്‍റെ ഭരണഘടന പ്രകാരം പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ വൈസ് പ്രസിഡന്‍റിന് ഭരണകാലാവധി പൂർത്തിയാക്കാം.

Tags:    
News Summary - Tanzanian president John Magufuli dies aged 61

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.