അൽബിൻ കുർദി

സെർബിയയുമായി സംഭാഷണം വഴിമുട്ടി -കൊസോവോ

പ്രിസ്റ്റിന: സെർബിയയുമായി സന്ധി സംഭാഷണം വഴിമുട്ടിയതായി കൊസോവോ പ്രധാനമന്ത്രി അൽബിൻ കുർദി പറഞ്ഞു. ഞായറാഴ്ച കൊസോവോ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സെർബിയക്കെതിരെ ആരോപണം ഉന്നയിച്ചാണ് അദ്ദേഹം സംഭാഷണത്തിനുള്ള സാധ്യതകൾ അടഞ്ഞതായി പ്രഖ്യാപിച്ചത്.

2008 മുതൽ ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യൻ യൂനിയന്റെയും ആഭിമുഖ്യത്തിൽ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നെങ്കിലും എങ്ങുമെത്തിയില്ല.

സെപ്റ്റംബർ 14ന് അൽബിൻ കുർദിയും സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിചുമായി യൂറോപ്യൻ യൂനിയൻ ആഭിമുഖ്യത്തിൽ ചർച്ച നടത്തിയിരുന്നു. സംഭാഷണങ്ങളിൽ രാഷ്ട്ര നേതാക്കളെ അപമാനിക്കുന്ന സമീപനമാണ് സെർബിയൻ പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് അൽബിൻ കുർദി കുറ്റപ്പെടുത്തി.

Tags:    
News Summary - talks with Serbia have reached deadlock says Kosovan PM Albin Kurti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.